തിക്കോടി: പുറക്കാട് ശാന്തി സദനം സ്പെഷൽ സ്കൂൾ (ഡിഫറൻ്റ്ലി ഏബിൾഡ്) പ്രവാസി സംഗമവും കിണർ സമർപ്പണവും നടത്തി. വ്യവസായ പ്രമുഖൻ ദിനാർ ഹുസൈൻ ഹാജി നിർവഹിച്ചു. ശാന്തി സദനം ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു.
തുടർന്നുനടന്ന, പ്രവാസി കുടുംബ സംഗമത്തിൽ ശാന്തി സദനം ട്രസ്റ്റ് ചെയർമാൻ ഹബീബ് മസൂദ് പ്രൊജക്ട് അവതരിപ്പിച്ചു.
ആറ് ലക്ഷം രൂപ ചിലവിൽ നിർമാണം പൂർത്തിയാക്കിയ കിണർ സമർപ്പണം ഷഫീഖ്, നാസർ എന്നിവർ കിണർ സമർപ്പണം നടത്തി.
ശാന്തി സദനം പ്രിൻസിപ്പൽ എസ് മായ സ്പെഷൽ സ്ക്കൂളിൻ്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്തംഗം സൗജത്ത്, സെക്രട്ടറി കെ കെ നാസർ (സെക്രട്ടറി), പി ടി എ പ്രസിഡൻ്റ് നൗഫൽ, ബഷീർ മേലടി, രാധാകൃഷ്ണൻ തിക്കോടി, വി കെ ലത്തീഫ്, ആർ കെ റഷീദ്, പി ടി ഷാഫി, എം ടി ഹമീദ് പ്രസംഗിച്ചു.
മാനേജർ സലാം ഹാജി സ്വാഗതവും
സി അബൂബക്കർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാവിരുന്ന് അരങ്ങേറി.
Discussion about this post