
പയ്യോളി: പുറക്കാട് ശാന്തിസദനം സ്കൂൾ ഫൊർ ഡിഫറൻ്റലി ആബിൾഡ് സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഞാറാഴ്ച രാവിലെ ഒമ്പതിന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിക്കും. ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തും. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെ പഠന പരിശീലനത്തിനു വേണ്ടി 2010 മുതൽ പുറക്കാട് കിടഞ്ഞിക്കുന്നിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശാന്തിസദനം.

വിദ്യാസദനം എജ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ കിടഞ്ഞിക്കുന്നിലെ മറ്റൊരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് ഇതോടെ ആധുനിക സൗകര്യങ്ങളോടെയുള്ള ഇരുനിലകെട്ടിടം തയ്യാറായിരിക്കുകയാണ് . ഇതോടപ്പം ഭിന്നശേഷിക്കാരുടെ സമഗ്രവികസനം ലക്ഷ്യമാക്കി വിവിധ സൗകര്യങ്ങളോടെ ആരംഭിക്കുന്ന ‘ സിറാസ് ‘ (ശാന്തിസദനം ഇൻസ്റ്റിട്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ & ആൻഡ് അഡ്വാൻസ് സ്റ്റഡീസ് ) സമർപ്പണവും , സമാപന സമ്മേളന ഉദ്ഘാടനവും ഞായറാഴ്ച വൈകീട്ട് നാലരക്ക് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിക്കും. സ്വാഗതസംഘം ചെയർമാൻ കാരാടൻ സുലൈമാൻ അധ്യക്ഷത വഹിക്കും. ടി ടി ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തും. ഡി എൽ സി എ സെക്രട്ടറിയും, സബ് ജഡ്ജിയുമായ എം പി ഷൈജൽ, തണൽ ചെയർമാൻ ഡോ. ഇദിരീസ്, എന്നിവർ മുഖ്യാതിഥികളാവും .

ശനിയാഴ്ച വിശിഷ്ഠാതിഥികളുടെ സംഗമം, അനുസ്മരണ സമ്മേളനം, കുടുംബസമ്മേളനം, സ്മരണിക പ്രകാശനം തുടങ്ങി വിവിധ പരിപാടികളിൽ എം കെ മുഹമ്മദലി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ വി ഇ സി ടി ചെയർമാൻ ഹബീബ് മസ്’ഊദ് , ശാന്തിസദനം മാനേജർ പി എം അബ്ദുൽ സലാം ഹാജി, പ്രിൻസിപ്പൽ എസ് മായ, മീഡിയ കൺവീനർ ബഷീർ മേലടി എന്നിവർ പങ്കെടുത്തു.
Discussion about this post