
കൊയിലാണ്ടി: പുറക്കാട് ദാറുൽ ഖുർആൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ദശവാർഷികത്തിന് നാളെ ശനിയാഴ്ച തുടക്കം കുറിക്കും. ദശവാർഷികാഘോഷ പ്രഖ്യാപനം വൈകീട്ട് 4 30 ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി ടി അബ്ദുല്ലക്കോയ തങ്ങളും, പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം വി എച്ച് അലിയാർ ഖാസിമിയും നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദശവാർഷികത്തിൻ്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ബുള്ളറ്റിൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് പ്രകാശനം ചെയ്യും. ഹാഫിസ് അനസ് മൗലവി കണ്ണൂർ മുഖ്യ പ്രഭാഷണം നടത്തും.

ചടങ്ങിൽ തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുയ്യണ്ടി രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവൻ കൊടലൂർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി ഹനീഫ മാസ്റ്റർ, ടി പി അസീസ്, ടി വി അബ്ദുൽ ഗഫൂർ, ഹംസ കോടിക്കൽ തുടങ്ങിയവർ പ്രസംഗിക്കും. രാവിലെ 6.30 ന് നടക്കുന്ന പൂർവ്വവിദ്യാർത്ഥി സംഗമം ദാറുൽ ഖുർ ആൻ ഡയരക്ടർ ഹബീബ് മസ്ഊദ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഹുസൈൻ സഖാഫി മുഖ്യ അതിഥിയായി പങ്കെടുക്കും.

‘ഇന്ത്യൻ മുസ്ലിംകളുടെ അതിജീവനത്തിന് ഖുർആൻ സമർപ്പിക്കുന്ന മാർഗരേഖ’ എന്ന വിഷയത്തിൽ രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പണ്ഡിത സമ്മേളനത്തിൽ ജമാ അത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന്, ഇത്തിഹാദുൽ ഉലമ കേരള ജന സെക്രട്ടറി പി കെ ജമാൽ, ആൾ ഇന്ത്യമുസ്ലിം പേഴ്സനൽ ലോ ബോർഡ് അംഗം ഹാഫിള് അബ്ദുശുകൂർ ഖാസിമി, കെ എൻ എം (മർകസുദ്ദഅവ) സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എം കഞ്ഞമ്മദ് മദനി, സഈദ് ഫൈസി എന്നിവർ പങ്കെടുക്കും.

വി പി ഷൗക്കത്തലി വിഷയമവതരിപ്പിക്കും. ‘ഖുർആൻ -ബഹുസ്വരത -മതേതരത്വം’ എന്ന തലക്കെട്ടിൽ ഉച്ചക്ക് 2.30 ന് നടക്കുന്ന സാംസ്കാരിക സൗഹൃദസദസ് കെ ഇ എൻ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യും. സെൻ്റർ ഫോർ സ്റ്റഡീസ് ആൻ്റ് റിസർച്ച് ഡയരക്ടർ ടി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് പഞ്ചായത്ത് മെമ്പർമാരായ അബ്ദുല്ല കുട്ടി, വിബിത ബൈജു, പി കെ സത്യൻ, ശശീന്ദ്രൻ ബപ്പങ്ങാട് പ്രസംഗിക്കും.

തുടർന്ന് ദാറുൽ ഖുർആൻ വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ പരിപാടി അവസാനിക്കും.
ദശവാർഷികത്തിൻ്റെ സമാപനം 2023 നവമ്പറിൽ നടക്കും വാർഷികത്തിൻ്റെ ഭാഗമായി ഖുർആൻ എക്സിബിഷൻ ഹിഫ്ള് ഖുർആൻ പാരായണ മത്സരം, വിദ്യാർത്ഥി യുവജന കൺവൻഷൻ, വനിതാ സംഗമം, അക്കാഡമിക് സെമിനാർ, പുസ്തക പ്രകാശനം

കോൺവൊക്കേഷൻ തുടങ്ങിയ പരിപാടികൾ വിവിധ ഘട്ടങ്ങളിലായി നടക്കും.
വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ആക്ടിംഗ് ചെയർമാൻ വി പി മുഹമ്മദ് ശരിഫ്, അസി: ഡയരക്ടർ ദാറുൽ ഖുർആൻ സുലൈമാൻ ഖാസിമി, കൺവീനർ മീഡിയ എം റഫീഖ് എന്നിവർ പങ്കെടുത്തു.

Discussion about this post