തിക്കോടി: കാണാതായ പുറക്കാട് സ്വദേശിയായ യുവാവിനെ തൃശ്ശൂരിൽ കണ്ടെത്തിയതായി കുടുമ്പത്തിന് വിവരം ലഭിച്ചു. പുറക്കാട് മംഗലശ്ശേരി അനൂപിനെയാണ് തൃശ്ശൂരിൽ കണ്ടെത്തിയത്. ഫെബ്രുവരി 14 ന് രാത്രിയോടെയാണ് ഇയാളെ കാണാതാകുന്നത്. ഇതേ തുടർന്ന് നാട്ടുകാരും പോലീസും അന്വേഷണത്തിലായിരുന്നു.
വിവരമറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ കൊയിലാണ്ടി പോലീസുമായി തൃശ്ശൂരിലേക്ക് പോയിട്ടുണ്ട്. റെയിൽവേ പോലീസിന്റെ കസ്റ്റഡിയിലാണ് യുവാവുള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



































Discussion about this post