ഇരിങ്ങൽ: നിന്നരുളുംകുന്ന് കുടിവെള്ള പദ്ധതിയുടെ ഭാഗമായി 13 വർഷക്കാലമായി പമ്പ് ഓപ്പറേറ്ററായി സൗജന്യ സേവനമനുഷ്ടിച്ച പുന്നോളി കുഞ്ഞികൃഷ്ണനെ ആദരിച്ചു.
മുൻ ബ്ലോക്ക് പഞ്ചായത്തംഗം ഇ ടി പത്മനാഭൻ പൊന്നാട അണിയിച്ചു. കെ കെ ബാബു ഉപഹാരം നൽകി. കുടിവെള്ള പദ്ധതി ഗുണഭോക്തൃസമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ എം ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ പത്മനാഭൻ, കെ വി സതീശൻ പ്രസംഗിച്ചു.
ഭാരവാഹികളായി കെ എം ശ്രീധരൻ (പ്രസിഡണ്ട്), പത്മനാഭൻ കുന്നുമ്മൽ (സെക്രട്ടറി), പുന്നോളികുഞ്ഞികൃഷ്ണൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു
Discussion about this post