പഞ്ചാബ്: ആംആദ്മി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭാഗവന്ത് സിംഗ് മാന്റെ വസതിയില്‍ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വീട് മുഴുവന്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചും കിലോ കണക്കിന് ജിലേബികൾ വിതരണം ചെയ്യാനായി തയ്യാറാക്കാന്‍ ആരംഭിക്കുകയും ചെയിതിട്ടുണ്ട്.
പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി വീജയം കൈവരിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചതിനെ തുടർന്നുള്ള തുടര്‍ന്ന് ആത്മവിശ്വാസത്തിലാണ് ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പഞ്ചാബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരികയെന്നതാണ് തന്റെ പ്രതിജ്ഞ.
പഴയ പഞ്ചാബ് തിരികെ ലഭിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി എന്ന് പറഞ്ഞാല്‍ ഒരു സാധാരണക്കാരന് തന്നെയാണ് എന്ന് കഴിഞ്ഞ ദിവസം ഭാഗവന്ത് സിംഗ് മാന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രശസ്തി എപ്പോഴും തന്റെ ജീവിതത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി ആയാലും അതിന്റെ തലക്കനമൊന്നും തനിക്ക് ഉണ്ടാവില്ലെന്നും ഭാഗവന്ത് പറഞ്ഞു.
Discussion about this post