ചാത്തന്നൂർ: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചു മന്ത്രിക്കെതിരേ വാട്ട്സ് ആപ് ഗ്രൂപ്പിൽ കമന്റിട്ട വനിതാ കണ്ടക്ടർക്കു ശിക്ഷ.
ജോലി ചെയ്താൽ സമയത്തു ശമ്പളമില്ലെങ്കിലും കെഎസ്ആർടിസിയിൽ ശിക്ഷാ നടപടികൾക്ക് ഒട്ടും കാലതാമസമില്ല. ഭരണപക്ഷ അംഗീകൃത യൂണിയനിൽപ്പെട്ടവരല്ലെങ്കിൽ ശിക്ഷക്ക് ഒരു മയവുമില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.
ശമ്പളം വൈകുന്നതിൽ പ്രതികരിച്ചു ഗതാഗതമന്ത്രിയ്ക്കെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ കമന്റിട്ട തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടർ രേഖ അന്തിക്കാടിനെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ചാത്തന്നൂർ ഡിപ്പോയിലേക്കു സ്ഥലം മാറ്റിയത്.
രേഖ അന്തിക്കാട് കെഎസ്ആർടിസിയിലെ എംപ്ലോയീസ് യൂണിയനി (എഐടിയുസി ) ലെ അംഗമാണ്. വനിതാ ജീവനക്കാരോടു പോലും മാനേജ്മെന്റ് നിർദയമാണ് ശിക്ഷ നടപടി സ്വീകരിക്കുന്നതെന്ന് എംപ്ലോയീസ് യൂണിയൻ ഭാരവാഹികൾ കുറ്റപ്പെടുത്തി.
Discussion about this post