പയ്യോളി: നഗരസഭയിൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാം ആരംഭിച്ചു. പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാം നഗരസഭാ തല ഉദ്ഘാടനം കോട്ടക്കൽ എഫ് എച്ച് സി യിൽ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ബൈജു അധ്യക്ഷത വഹിച്ചു.
36 ഡിവിഷനുകളിലായി 36 ബൂത്തുകളാണ് ഇതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ളത്. അഞ്ച് വയസ്സിന് താഴെയുള്ള 3280 കുഞ്ഞുങ്ങൾക്ക് ബൂത്തുകൾ വഴി പോളിയോ നൽകും.രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് പോളിയോ ബൂത്തുകളുടെ പ്രവർത്തന സമയം. 36 ബൂത്തുകളിലേക്കായി പരിശീലനം സിദ്ധിച്ച 107 സന്നദ്ധ പ്രവർത്തകരാണുള്ളത്. ഇവരുടെ മേൽനോട്ടത്തിനായി 3 സൂപ്പർവൈസർമാരേയും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാർഗ നിർദേശങ്ങൾ കര്ശനമായി പാലിച്ചാണ് പോളിയോ മരുന്ന് വിതരണം നടത്തുക.
പയ്യോളി ബസ്സ് സ്റ്റാൻ്റിൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാം നഗരസഭ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ ഉദ്ഘാടനം ചെയ്തു.
Discussion about this post