കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന്റെ നിര്‍ണായക നീക്കം. പള്‍സര്‍ സുനിയെ സബ് ജയിലിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. വളരെ സുപ്രധാനമായ ഒരു നീക്കമാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്.
നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണം നടക്കുകയാണ്. ഇന്ന് വിശദമായ സ്റ്റേറ്റ്‌മെന്റ് വിചാരണ കോടതിയില്‍ നല്‍കിയിരുന്നു. ഇതോടൊപ്പമാണ് ഇപ്പോള്‍ പള്‍സര്‍ സുനിയെ എറണാകുളം സബ് ജയിലിലെത്തി ചോദ്യം ചെയ്യുന്നത്.
നേരത്തെ പള്‍സര്‍ സുനി ജയിലില്‍ വെച്ച് എഴുതിയതെന്ന തരത്തിലുള്ള കത്ത് പുറത്തുവന്നിരുന്നു. ആ കത്തുമായി ബന്ധപ്പെട്ട് നേരത്തെ പള്‍സര്‍ സുനിയുടെ സെല്ലില്‍ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ട് എന്ന് പള്‍സര്‍ സുനി പറയുന്ന റെക്കോഡിംങുകള്‍ അടക്കം നേരത്തെ പുറത്തുവന്നിരുന്നു.
ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കൂടി പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. നിര്‍ണായക നീക്കമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്.
Discussion about this post