പുല്‍പ്പള്ളി: പ്രണയംനടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവിനെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. നല്ലൂര്‍നാട് പായോട് തൃപ്പൈകുളം വീട്ടില്‍ ടി വി സനൂപ് (26) ആണ് അറസ്റ്റിലായത്.
2019 – ലാണ് പരാതിക്കിടയാക്കിയ സംഭവം. പഠന സമയത്തുള്ള പരിചയം വെച്ച് പുല്‍പ്പള്ളി സ്വദേശിനിയായ പരാതിക്കാരിയുമായി അടുക്കുകയും പ്രണയം നടിച്ച് നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 21നാണ് യുവതി പുല്‍പ്പള്ളി പോലീസില്‍ പരാതി സമര്‍പ്പിച്ചത്.
യുവതിയുടെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും പരാതിക്കാരിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും പ്രതി അപ്ലോഡ് ചെയ്തിരുന്നതായും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായുമാണ് പരാതി.
ഇന്നലെ രാവിലെ പായോട് നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പുല്‍പ്പള്ളി എസ്.ഐ എ.അനന്തകൃഷ്ണന്‍, എ.എസ്.ഐ കെ.എസ് ജിതേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.ആര്‍. ദിലീപ്കുമാര്‍, സിവില്‍ പോലീസ് ഓഫീസമാരായ പി. ഹാരിസ്, ആഷ്ലിന്‍ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Discussion about this post