നന്തി ബസാർ: വർഷങ്ങൾക്ക് മുമ്പേ തറക്കല്ലിട്ടെങ്കിലും ശിലാഫലകത്തിൽ ഒതുങ്ങിയ കോടിക്കൽ മിനി ഹാർബറും, പുലിമുട്ടടക്കം ഭൗതിക സാഹചര്യങ്ങൾ ഏറെയുണ്ടായിട്ടും നിലച്ചുപോയ വികസന പദ്ധതികൾ പുന:രാരംഭിക്കണം എന്നാവശ്യപ്പെട്ട് കോടിക്കലിൽ ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു. മൂടാടി, തിക്കോടി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് വരുന്ന മത്സ്യതൊഴിലാളികൾക്ക് ഏറെ പ്രയോജനപ്പെട്ടേക്കുമായിരുന്ന പുലിമുട്ടും മിനി ഹാർബറും ഇനിയില്ലെന്ന് അറിഞ്ഞതോടെയാണ്, ഭാവി പരിപാടികൾക്ക് രൂപം നൽകുന്നതിനായി കൺവെൻഷൻ വിളിച്ച് ചേർത്തത്.
മേലടി ബ്ലോക്ക് പഞ്ചായത്തംഗം പി പി കുഞ്ഞമ്മദ് ഉദ്ഘാടനം നിർവഹിച്ചു. പി വി അസീസ് അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം പി കെ മുഹമ്മദലി, പഞ്ചായത്തംഗം കെ പി കരീം, എ എസ് ഐ എ റിയാസ് അഹമദ്, എൻ കെ കുഞ്ഞബ്ദുള്ള, ടി പി പുരുഷോത്തമൻ, ടി കെ രാജേഷ്, പി വി അഫ്സൽ, എഫ് എം നസീർ, ടി കെ പുരുഷു പ്രസംഗിച്ചു. മന്ദത്ത് മജീദ് സ്വാഗതവും കെ രാഗേഷ് നന്ദിയും പറഞ്ഞു.







































Discussion about this post