പയ്യോളി: കുറിഞ്ഞിത്താര പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ ‘ഏകലോകം ഏകാരോഗ്യം’ ആരോഗ്യ ബോധവൽക്കരണവും, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പയ്യോളി നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം ഹരിദാസൻ ഉദ്ഘാടനം ചെയ്തു.

അയനിക്കാട് വെസ്റ്റ് യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പി എം അഷറഫ് അധ്യക്ഷത വഹിച്ചു. ‘ഏകലോകം ഏകാരോഗ്യം’ വിഷയത്തിൽ മുൻ ഹെൽത്ത് ഇൻസ്പെക്ടർ കെ കെ ബാബു ക്ലാസ്സെടുത്തു. നഗരസഭാംഗം പി എം റിയാസ്, എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി, പ്രധാനാധ്യാപകൻ എ ടി മഹേഷ് പ്രസംഗിച്ചു.

വായനശാല സെക്രട്ടറി എ ടി സന്തോഷ് സ്വാഗതവും ജോ. സെക്രട്ടറി എ ടി ചന്ദ്രൻ നന്ദിയും പറഞ്ഞു. സി സി കേളൻ സ്മാരക എൻ്റോവ്മെൻ്റും മെമൻ്റോയും വിജയികൾക്ക് വിതരണം ചെയ്തു.



































Discussion about this post