ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായിരുന്ന കായിക താരം പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. സംഗീത സംവിധായകൻ ഇളയരാജ, തെലുങ്ക് ചലച്ചിത്ര സംവിധായകൻ വി വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യ പ്രവർത്തകൻ വീരേന്ദ്ര ഹെഗ്ഡെ എന്നിവരെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്.

രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത നാലു പേരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ് പി ടി ഉഷയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.




































Discussion about this post