
തിക്കോടി: രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഒളിമ്പ്യൻ ഡോ. പി ടി ഉഷയ്ക്ക്, അർഹതക്ക് ലഭിച്ച അംഗീകാരമാണെന്ന് കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി അംഗം പി കെ രവീന്ദ്രൻ മാസ്റ്റർ പറഞ്ഞു.

ഉഷയുടെ സ്ഥാനലബ്ധിയിൽ കേരള പത്മശാലിയ സംഘം തൃക്കോട്ടൂർ ശാഖ കമ്മിറ്റി ആഹ്ലാദവും അഭിനന്ദനവും രേഖപ്പെടുത്തി. യോഗത്തിൽ പി കെ വിജയൻ അധ്യക്ഷത വഹിച്ചു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എരഞ്ഞിക്കൽ ചന്ദ്രൻ, സെക്രട്ടറി കെ കെ ചന്ദ്രൻ, കെ കെ ശിവൻ പ്രസംഗിച്ചു.









































Discussion about this post