പയ്യോളി: 1969 ൽ പയ്യോളി കടപ്പുറത്ത് വച്ച് രക്തസാക്ഷികളായ പി ടി അഹമ്മദ് മാസ്റ്ററുടെയും, ഉണ്ണരയുടെയും 53 -ാം രക്തസാക്ഷി ദിനാചരണവും, സിപിഐ എം അയനിക്കാട് മഠത്തിൽ മുക്ക് ബ്രാഞ്ച് ഓഫീസായ ഇ എം എസ് മന്ദിരത്തിന്റെ ഉദ്ഘാടനവും ഞായറാഴ്ച വൈകീട്ട് 4 ന് മഠത്തിൽ മുക്ക് ഓഫീസിന് സമീപം വച്ച് നടക്കും.
പയ്യോളി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി പി മോഹനൻ മാസ്റ്റർ, ഏരിയ സെക്രട്ടറി എം പി ഷിബു, ടി ചന്തു മാസ്റ്റർ,
നോർത്ത്, സൗത്ത് ലോക്കൽ സെക്രട്ടറിമാരായ എൻ സി മുസ്തഫ, പി വി മനോജൻ തുടങ്ങിയനേതാക്കൾ പ്രസംഗിക്കും. വൈകീട്ട് 3 ന് നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രകടനം കുറ്റിയിൽ പീടികയിൽ നിന്നും, സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രകടനം നെല്ല്യേരി മാണിക്കോത്ത് നിന്നും വൈകീട്ട് 3 ന് ആരംഭിച്ച് മഠത്തിൽ മുക്കിൽ എത്തിച്ചേരും.
Discussion about this post