ബാലുശ്ശേരി: കഴിഞ്ഞ ബഡ്ജറ്റിൽ പട്ടിക വിഭാഗങ്ങളുടെ വികസനത്തിന് വകയിരുന്നത്തിയ 1371കോടി രൂപയിൽ നിന്നും 611 കോടി വെട്ടിമാറ്റുകയും വികസന പദ്ധതികൾ കിഫ്ബി വഴി നടപ്പിലാക്കിയതുമൂലം പട്ടിക വിഭാഗങ്ങളുടെ വികസനത്തിനായി വിനിയോഗിക്കേണ്ട 3000 കോടി രൂപ ഇല്ലാതാക്കുകയും ചെയ്ത പിണറായി സർക്കാർ,
ദളിത് വിഭാഗങ്ങളോട് സമാനതകൾ ഇല്ലാത്ത വിവേചനമാണ് കാണിക്കുന്നതെന്നും യു ഡി എഫ് അധികാരത്തിൽ വന്നാൽ എൽ ഡി എഫ് സർക്കാർ നടപ്പിലാക്കുന്ന എല്ലാ ദളിത് വിരുദ്ധ നടപടികളും പിൻവലിക്കുമെന്നും കോഴിക്കോട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ. കെ പ്രവീൺ കുമാർ.
പിണറായി സർക്കാരിന്റെ പട്ടിക ജാതി വിരുദ്ധ നടപടിയിലും ബഡ്ജറ്റ് വിഹിതം വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ചു ബാലുശ്ശേരി എം എൽ എ ഓഫീസിലേക്ക് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദളിത് കോൺഗ്രസ് കോഴിക്കോട് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഈ കെ ശീതൾ രാജ് അധ്യക്ഷത വഹിച്ചു. കെ രാമചന്ദ്രൻ, കെ എം ഉമ്മർ, നിജേഷ് അരവിന്ദ്, വി സി വിജയൻ, ആഗസ്റ്റിൻ കാരക്കാട്, ടി കെ ചന്ദ്രൻ, വി എസ് അഭിലാഷ്, പി പി സാമിക്കുട്ടി, ബാബു കോതൂർ, റിനീഷ് ബാൽ, എം ടി മധു, കബീർ രാരൊത്ത്, സുരേഷ് കണ്ണാടിക്കൽ, കെ മാധവൻ, കെ തങ്കമണി, ഗിരീശൻ കുന്നമംഗലം, സത്യൻ കുതിരാടം, ഷിബു പെരുംത്തുരുത്തി, സി കെ ഷാജി, സി കെ രാജീവൻ, കെ കെ ശശികുമാർ, ബാലൻ വാകയാട്, അശോകൻ മുതുകാട്, കെ ശിവദാസൻ കാഞ്ഞിരാട്ട് പ്രസംഗിച്ചു. എം സി അനീഷ് സ്വാഗതവും പ്രബീഷ് ബാലൻ നന്ദിയും പറഞ്ഞു.
എം എം അനിൽകുമാർ, ലാൽ കാന്തപുരം, കെ വി കിഷോർകുമാർ, വേണു പാണൻ കണ്ടി, ബിനീഷ് പ്രസാദ്, ടി എൻ സുരേഷ്, ഇ കെ ഷിജി, സി പി ജഗജീവൻ, കെ മോഹൻദാസ്, ബാബു പരപ്പിൽ, ടി കുമാരൻ, ചന്ദ്രൻ മേപറ്റ, കെ പ്രസാദ്, യൂ കെ വേലായുധൻ, വിജയൻ പന്തീർപാടം, ടി ടി നാരായണൻ, ഷിജി തിരുവള്ളൂർ, വിഎസ് അഖിലേഷ്, ഒ വിനയകുമാർ, ടി പി ബാബു, രാജീവ് കെ ഗോപാൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി
Discussion about this post