

പയ്യോളി: കണ്ടൽ കാടുകൾ വെട്ടി നശിപ്പിച്ചു പുഴയോരം മണ്ണിട്ടു നികത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പ് സൊസൈറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ചു ബിജെപി പയ്യോളി നോർത്ത് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ബി ജെ പി ജില്ലാ കമ്മറ്റി അംഗം കെ പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വ്യാപകമായി പുഴയോരം മണ്ണിട്ടു നികത്തുക വഴി പരിസരവാസികളുടെ കുടിവെള്ളം മുട്ടിക്കുകയാണെന്നും, വ്യാപകമായി കണ്ടൽ കാടുകൾ നശിപ്പിച്ചതിൽ പരിസ്ഥിതി വാദികൾ പ്രതികരിച്ചിട്ടില്ലെന്നും ബി ജെ പി ആരോപിച്ചു. പുഴയോരം നികത്തലിനെ നിയമപരമായി നേരിടുമെന്നും, പൂർവസ്ഥിതിയിലാക്കുന്നത് വരെ തുടർ പ്രക്ഷോഭം നടത്തുമെന്നും ബിജെപി അറിയിച്ചു.

പ്രജീഷ് കോട്ടക്കൽ അധ്യക്ഷത വഹിച്ചു. കെ സി രാജീവൻ, സതീശൻ മൊയച്ചേരി, കെ എം ശ്രീധരൻ, കെ ടി ബാബു, കെ പി ഷൈനു പ്രസംഗിച്ചു. കെ സജിത്ത് സ്വാഗതവും, പറമ്പത്ത് രവീന്ദ്രൻ നന്ദിയും പറഞ്ഞു.
വിജീഷ്, സുശാന്ത്, സബീഷ്, ജിത്തുകുമാർ, ജിതീഷ്, ജിതിൻരാജ്, വിനീഷ് കുറിഞ്ഞിത്താര, ശ്രീശാന്ത് ബാബു മുല്ലക്കുളം, ഷൈജിത് നേതൃത്വം നൽകി.






Discussion about this post