തുറയൂർ : കുയിമ്പിലുന്ത് കടുവഞ്ചേരി കുന്ന് പട്ടിക ജാതി സ്മശാനത്തിന്റെ സ്ഥലം കയ്യേറി പ്ലാസ്റ്റിക്ക് മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി ദളിത് കോൺഗ്രസ്സ്. കാലാ കാലമായി പട്ടിക ജാതിക്കാരുടെ ആശ്രയമാണ് കടുവഞ്ചേരി കുന്ന് ശ്മശാനം. ശ്മശാനത്തിന്റെ സ്ഥലം കയ്യേറി പ്ലാന്റ് സ്ഥാപിച്ചു ശ്മശാനം ഇല്ലാതാക്കുന്ന നീക്കം പ്രതിഷേധാർഹമാണെന്ന് ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇ കെ ശീതൾ രാജ് പറഞ്ഞു.
ഇ കെ ശീതൾ രാജിന്റെ നേതൃത്തത്തിലുള്ള സംഘം കുയിമ്പിലുന്ത് കടുവഞ്ചേരി കുന്ന് പട്ടിക ജാതി ശ്മശാനം സന്ദർശിച്ചു. ജില്ലാ സെക്രട്ടറി കിഷോർ കുമാർ, തുറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അർഷാദ് ആയനോത്ത്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കുഞ്ഞമ്മദ് മുണ്ടിയത്ത്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി പി വേണു ഗോപാൽ,
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ കെ സുഭാഷ്, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് എ സി മധു, ആദിൽ മുണ്ടിയത്ത്, സി കെ ജിതേഷ്, അഖിലേഷ് എന്നിവർ ചേർന്നാണ് സ്ഥലം സന്ദർശിച്ചത്.






































Discussion about this post