ചെന്നൈ: നടന്‍ പ്രഭുവിനും സഹോദരനും നിര്‍മ്മാതാവുമായ രാംകുമാര്‍ ഗണേശനുമെതിരെ കേസ്. ഇരുവരുടെയും പിതാവും നടനുമായിരുന്ന ശിവാജി ഗണേശന്‍റെ സ്വത്തിന്മേലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കേസ്.
സഹോദരികളായ ശാന്തി നാരായണസാമിയും രാജ് ഗോവിന്ദരാജനുമാണ് ഇരുവര്‍ക്കുമെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.ശിവജി ഗണേശന്‍റെയും കമലുടെയും മക്കളാണ് നാല് പേരും.
ശിവാജി ഗണേശന്‍റെ പേരിലുള്ള ശിവാജി പ്രൊഡക്ഷന്‍സ് നോക്കി നടത്തുന്നത് പ്രഭുവും രംകുമാറും ചേര്‍ന്നാണ്. പിതാവ് ഒരു വില്‍പ്പത്രവും എഴുതിയിട്ടില്ലെന്നും സഹോദരങ്ങളായ രാംകുമാറും പ്രഭുവും വ്യാജ വില്‍പത്രം ഉപയോഗിച്ച് സ്വത്ത് മുഴുവന്‍ കൈക്കലാക്കിയെന്നുമാണ് ശാന്തിയും രാജ്‌വിയും ഉന്നയിക്കുന്ന പരാതി.
Discussion about this post