കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്‍റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.

കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളില്‍ ഉണ്ടാകും. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

മുന്‍കൂര്‍ ജാമ്യം കിട്ടിയ സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍. തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ട് പോകും.ഒരുമാസത്തിലധികം നീണ്ട നിന്ന ഒളിച്ച് കളിക്കും,

നാടകങ്ങള്‍ക്കും ഒടുവില്‍ വിജയ് ബാബുവിന് കഴിഞ്ഞ ദിവസമാണ് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചത്. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ സ്റ്റേഷന്‍ ജാമ്യം നല്‍കണം എന്നാണ് നിര്‍ദേശം.

പീഡനം നടന്ന ഹോട്ടലിലും ഫ്ളാറ്റിലും വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തിയേക്കും. ശാരീരിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നോ അല്ലയോ തുടങ്ങിയ കാര്യങ്ങള്‍ ജാമ്യഘട്ടത്തില്‍ അല്ല വിചാരണ സമയത്ത് പരിശോധിക്കേണ്ട കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.






































Discussion about this post