വടകര : ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ജനങ്ങൾക്കുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് പരിഹരിക്കാൻ അടിയന്തര നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷാഫി പറമ്പിൽ എംപി കേന്ദ്ര ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗദ്കരിക്ക് കത്ത് നൽകി.
കഴിഞ്ഞ മൺസൂൺ കാലത്ത് മണ്ണിടിച്ചിൽ മൂലവും വീടുകളിൽ വെള്ളം കയറിയും ജീവിതം പ്രതിസന്ധിയിൽ ആയവർ ഇപ്പോഴും പ്രശ്നപരിഹാരത്തിന് കാത്തിരിക്കുകയാണ്. താമസയോഗ്യമല്ലാതായ വീടും സ്ഥലങ്ങളും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാമെന്ന അധികൃതരുടെ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല.
ശക്തമായ ജനകീയ ആവശ്യം നിലനിൽക്കുന്ന കുഞ്ഞിപ്പള്ളി, പന്തലായിനി, ചേമഞ്ചേരി, പാലയാട്ട് നട,തിരുവങ്ങൂർ- കാപ്പാട് റോഡ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ ഹൈവേ മുറിച്ചു കടക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post