തിരുവനന്തപുരം: നാളെ മുതൽ സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരിക്കുന്ന സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു ആവശ്യപ്പെട്ടു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും സമരം നടത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.
ബസ്, ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ധന പരിഗണനയില്‍ ആണെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസുകള്‍ പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതല്‍ സര്‍വീസ് നടത്തും. പണിമുടക്ക് നടത്തുന്നത് കൊണ്ട് നിരക്ക് വര്‍ധന വേഗത്തിലാകില്ല. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ആവശ്യം നേടിയെടുക്കാമെന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
Discussion about this post