തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകള്‍. മാർച്ച് 24 മുതൽ സമരം നടത്തുമെന്നാണ് ബസ് ഓണേഴ്സ് അസോസിയേഷന് വ്യക്തമാക്കിയിരിക്കുന്നത്. ഗതാഗതമന്ത്രി ആന്റണി രാജുവിന് പണിമുടക്ക് നോട്ടീസ് നല്കി. ചാര്‍ജ് ഉടന്‍ വര്ധിപ്പിച്ചിട്ടില്ലെങ്കില് സമരവുമായി മുന്നോട്ടു പോകുമെന്നാണ് ബസുടമകള്‍ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിയും സർക്കാരും തങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കുന്നില്ലെന്നും മറ്റ് വഴികളില്ലാതെയാണ് സമരം നടത്തുന്നതെന്നുമാണ് ഉടമകൾ പറയുന്നത്.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്കി നാല് മാസമായിട്ടും അത് നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം സമരം പ്രഖ്യാപിച്ചത്..മിനിമം ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് കൂട്ടണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ക്കുള്ളത്. നിരക്ക് ഉയര്‍ത്തുന്ന കാര്യം ബജറ്റിലും ഉള്‍പ്പെടുത്തിയില്ല. കഴിഞ്ഞദിവസം ബസുടമകളുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ ആന്റണി രാജു, പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും നടപടി സ്വീകരിക്കുക എന്നാണ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
Discussion about this post