ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റിന് അവതരണത്തിന് മുന്നോടിയായി പാർലമെന്റിൽ ഇന്നാരംഭിച്ച ബഡ്‌ജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്.
കൊവിഡ് പോരാളികൾക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. കൗമാരക്കാർക്കുള്ള വാക്സിനേഷൻ വലിയ നേട്ടമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. കൊവിഡ് കാലത്ത് എല്ലാവർക്കും സൗജന്യ ഭക്ഷണം നൽകാനായി. സൗജന്യ ഭക്ഷ്യ ധാന്യ പദ്ധതി മാർച്ച് 2022 വരെ നീട്ടി. സർക്കാരിന്റേത് അംബേദ്കറുടെ തുല്യതാ നയം. രണ്ട് കോടി പാവപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകി. ‘ഹർ ഘർ ജെൽ’ എന്ന പദ്ധതി പ്രകാരം എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. സ്ത്രീശാക്തീകരണത്തിന് കൂടുതൽ കരുതൽ നൽകും. മഹിളാ ശാക്തീകരണമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. മുത്തലാഖ് നിരോധന ബിൽ സ്ത്രീശാക്തീകരണത്തിലെ ഏറ്റവും വലിയ ഏട്. കിസാൻ സമ്മാൻ നിധി വവലിയ നേട്ടമെന്നും രാഷ്ട്രപതി പറഞ്ഞു.
വിവാഹപ്രായം ഉയർത്തുന്ന ബില്ലിനെക്കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു. സർക്കാർ മുന്നോട്ട് വയ്ക്കുന്നത് അടുത്ത 25 വർഷത്തെ വികസന ദർശനം. എല്ലാവർക്കും വികസനം എത്തിക്കുന്ന രാഷ്ട്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രസംഗത്തിനിടെ പെഗാസസ് വിഷയം ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ഉയർത്തി.
Discussion about this post