സംഗീത സംവിധായകനായും നടനായും ഗായകനായുമെല്ലാം പ്രേക്ഷക പ്രീതി നേടിയ തമിഴ് നടനാണ് പ്രേംജി അമരൻ. ഗാനരചയിതാവ് ഗംഗൈ അമരന്റെ മകനും സംവിധായകൻ വെങ്കട്ട് പ്രഭുവിന്റെ സഹോദരനുമാണ് അദ്ദേഹം.
വെങ്കട്ട് സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് പ്രേംജി തമിഴ് സിനിമാലോകത്ത് പ്രസിദ്ധനായതും. ഇപ്പോഴിതാ അദ്ദേഹം നടത്തിയ ഒരു പ്രസ്താവന സിനിമാ ലോകവും രാഷ്ട്രീയ ലോകവും ഒരുപോലെ ചർച്ച ചെയ്യുകയാണ്.
വിജയ് തമിഴ് നാട് മുഖ്യമന്ത്രിയാകുമെന്നാണ് പ്രേംജി പറഞ്ഞത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “2026-ലെ തിരഞ്ഞെടുപ്പിൽ ഞാൻ തീർച്ചയായും വിജയ്ക്ക് വോട്ട് ചെയ്യും. 2026-ൽ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാവുമെന്ന് ഞാനുറപ്പുനൽകുന്നു. കാത്തിരുന്ന് കാണാം”. പ്രേംജി പറഞ്ഞു. അജിത്താണോ വിജയ് ആണോ ഇഷ്ടതാരമെന്ന് ചോദിച്ചപ്പോൾ ഇവർ രണ്ടുപേരുമല്ല രജനികാന്താണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Discussion about this post