പയ്യോളി: മലയാള സിനിമയുടെ നിത്യ ഹരിത നായകൻ പ്രേം നസീർ എന്ന അതുല്യ പ്രതിഭയുടെ പേരിലുള്ള “പ്രേം നസീർ സൗഹൃദ സമിതി ” എന്ന കൂട്ടായ്മയുടെ
കോഴിക്കോട് ജില്ല ചാപ്റ്റർ രൂപീകരണം ഇന്ന് പയ്യോളിയിൽ നടക്കും. ചൊവ്വാഴ്ച 3 മണിക്ക് പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്ന പ്രേം നസീർ സൗഹൃദ സമിതി ചാപ്റ്റർ രൂപീകരണ യോഗം പ്രശസ്ത സിനിമ ഡയറക്ടർ ഭാസ്കരൻ ബത്തേരി ഉദ്ഘാടനം ചെയ്യും.
പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിക്കും. സമിതി സംസ്ഥാന കമ്മറ്റി സെക്രട്ടറി തെക്കൻ സ്റ്റാർ ബദുഷ, പ്രസിഡണ്ട് ഷാജഹാൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് പ്രസംഗിക്കും.
Discussion about this post