തിരുവനന്തപുരം: പ്രണയനൈരാശ്യത്തില്‍ മദ്യപിച്ച് ടവറിന് മുകളില്‍ കയറി ഉറങ്ങിപ്പോയ യുവാവിനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. പുല്ലമ്പാറയില്‍ യുവാവ് ടവറിന് മുകളില്‍ കയറിയിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുന്നത്. മുകളിലേക്ക് ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ കാല് പുറത്തേക്ക് നീണ്ട നിലയില്‍ കിടന്നുറങ്ങുന്ന യുവാവിനെയാണ് കണ്ടത്. മദ്യലഹരിയിലായിരുന്നു യുവാവ്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മുകളില്‍ കയറി ഇയാളെ താഴെ ഇറക്കുകയായിരുന്നു.
സംഭവം ഇങ്ങനെ: കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് വെഞ്ഞാറമൂട് പുല്ലമ്പറയില്‍ ടവറിനു മുകളില്‍ ഒരു ചെറുപ്പക്കാരന്‍ കയറിയിരിക്കുന്നുവെന്ന് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് വിവരം ലഭിച്ചത്. ഉടന്‍ തന്നെ പോലീസ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. പോലീസും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും പുല്ലമ്പാറ പഞ്ചായത്ത് ഓഫീസിനു സമീപപ്രദേശത്തും സ്ഥിതിചെയുന്ന ടവറിന് ചുവട്ടിലെത്തി. മുകളിലേക്ക് ടോര്‍ച്ചടിച്ചു നോക്കി, സംഭവമുള്ളതാണ് ഒരാളുടെ കാല് പുറത്തേക്ക് കിടക്കുന്നു.
മെയിന്റനന്‍സ് ജോലിക്കായി കയറി നില്‍ക്കാന്‍ കഴിയുന്ന സ്ഥലത്ത് ചെറുപ്പക്കാരന്‍ കിടന്നുറങ്ങുകയാണ്. യാതൊരു അനക്കവുമില്ല. ഫയര്‍ഫോഴ്‌സ് വാഹനം കടന്നുപോകാത്ത വഴിയായതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തന സാമഗ്രികളുമായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഏറെബുദ്ധിമുട്ടിയാണ് സ്ഥലത്തെത്തിയത്. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മുകളിലേക്ക് കയറിത്തുടങ്ങി. ലഹരിയിലായതു കൊണ്ട് തന്നെ ചെറുപ്പക്കാരന്‍ സംഭവം ഒന്നും അറിയുന്നുണ്ടായിരുന്നില്ല.
Discussion about this post