കൊയിലാണ്ടി: പൊയിൽക്കാവിൽ മൂന്നു വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഏഴു പേർക്ക് പരിക്ക്. രണ്ട് ഇന്നോവ കാറും ഒരു സ്വിഫ്റ്റ് കാറുമാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് ഭാഗത്തു നിന്ന് വന്ന ഇന്നോവ കൊയിലാണ്ടി ഭാഗത്ത്
നിന്ന് വന്ന സ്വിഫ്റ്റ് കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇതിനു തൊട്ട് പിന്നാലെ കൊയിലാണ്ടി ഭാഗത്തുനിന്ന് വന്ന ഇന്നോവയും അപകടത്തിൽ പെട്ട സ്വിഫ്റ്റ് കാറിൽ ഇടിയ്ക്കുകയായിരുന്നു. എല്ലാവരെയും കൊയിലാണ്ടി താലൂക്ക് ആശപത്രിയിൽ
പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന വടകര കോട്ടക്കടവ് സ്വദേശികളായ അച്ഛനും മകൾക്കും പരിക്കേറ്റിട്ടുണ്ട് എന്നറിയുന്നു.
Discussion about this post