കൊയിലാണ്ടി: ദേശീയപാതയിൽ പൊയിൽകാവിൽ മിനി പിക് അപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്ക്. പിക് അപ്പ് ലോറിയിൽ നിന്നും തെറിച്ചു വെള്ളക്കെട്ടിലേക്ക് വീണ് പരിക്കേറ്റ സ്ത്രീയെയും ബൈക്ക് യാത്രികനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് ൫.൩൦ ഓടെയായിരുന്നു അപകടം. കൊയിലാണ്ടി ട്രാഫിക് എസ് ഐ കെ രാജീവനും സംഘവും രക്ഷ പ്രവർത്തനം നടത്തി. ഫയർ ആൻഡ് റെസ്ക്യൂ സംഘവും സ്ഥലത്തെത്തി.
Discussion about this post