
പയ്യോളി: അപ്രഖ്യാപിത വൈദ്യുതി മുടക്കം പയ്യോളിക്കാരെ വലച്ചു. കീഴൂർ ഭാഗത്ത് ഹൈടെൻഷൻ ലൈനിൽ തെങ്ങ് വീണതാണ് വൈദ്യുതി മുടങ്ങാനുണ്ടായ കാരണമായി പറയുന്നത്. ഇന്ന് 12 മണിക്ക് മുടങ്ങിയ വൈദ്യുതി 5 മണിക്കൂർ കഴിഞ്ഞിട്ടും പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

തകരാറുകൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇനിയും ഒരു മണിക്കൂറിനകം പുന:സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ഔദ്യോഗിക ഭാഷ്യം.
കെ എസ് ഇ ബി മേലടി സെക്ഷന് കീഴിലെ ഭൂരിഭാഗം സ്ഥലത്തും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ടൗണിൽ ചെറിയൊരു ഭാഗത്തും പാലച്ചുവടു ഭാഗവും മാറ്റി നിർത്തിയാൽ

മണിയൂർ, മേലടി, തിക്കോടി, മൂടാടി പ്രദേശങ്ങളിൽ പൂർണമായും വൈദ്യുതി മുടങ്ങി. വടകര സബ് സ്റ്റേഷൻ ഉപയോഗിച്ച് പയ്യോളി ടൗണിൽ കുറച്ചു ഭാഗവും മേപ്പയ്യൂർ

സബ് സ്റ്റേഷൻ ഉപയോഗിച്ച് പാലച്ചുവട് വരെയും വൈദ്യുതി, വൈകിയാണെങ്കിലും പുനസ്ഥാപിച്ചിട്ടുണ്ട് എന്നാണ് കെ എസ് ഇ ബി അധികൃതർ അറിയിച്ചത്. വൈദ്യുതി ബന്ധം ആറു മണിയോടെ പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് ക്കുന്നത്.


Discussion about this post