
കേന്ദ്ര തപാൽ വകുപ്പിൽ 38,926 ഗ്രാമീൺ ഡാക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സൈക്കിൾ ചവിട്ടാൻ അറിയാവുന്ന എസ് എസ് എൽ സി ജയിച്ചവർക്ക് അപേക്ഷിക്കാം എന്നതാണ് പ്രത്യേകത.

ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗ ഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, കേരള, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോർത്ത് ഈസ്റ്റേൺ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാ ഖണ്ഡ്, വെസ്റ്റ് ബംഗാൾ സർക്കിളുകളിലായി 38,926 ഒഴികളുണ്ട്. കേരള സർക്കിളിൽ 2,203 ഒഴിവുകകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. ജൂൺ 5 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: പത്താം ക്ലാസ് ജയം. പത്താം ക്ലാ സ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം (കം പൽസറി/ഇലക്ടീവ് വിഷയമായി), സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരിക്കണം.
പ്രായം: 18-40. അർഹർക്ക് ഇളവ്. ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000; അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക്: 10,000. ഫീസ്: 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എന്നിവർക്ക് ഫീസില്ല. ഓൺലൈൻ ആയി പണം അടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർഥികൾ https://indiapostgdsonline.gov.in ൽ റജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ നമ്പർ ലഭിച്ചശേഷം ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേ ക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കുന്ന സമയത്ത് jpg/jpeg ഫോർമാറ്റിൽ ഫോട്ടോയും, ഒപ്പും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം








































Discussion about this post