തിരുവനന്തപുരം: കെല്‍ട്രോണിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കോഴ്സാണ്. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ്മീഡിയ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിംഗ് എന്നിവയിലും പരിശീലനം നല്‍കും.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 15.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 9544 958 182
വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റർ, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷൻ , വഴുതക്കാട്, തിരുവനന്തപുരം, 695014
Discussion about this post