കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ. കുട്ടിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽനിന്നാണ് അസ്കർ അലി എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇയാളെ ഉടൻതന്നെ ആലപ്പുഴയിലെ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് പള്ളുരുത്തി പോലീസ് അറിയിച്ചു. ഇതിനിടെ, അസ്കർ അലിയെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് പള്ളുരുത്തിയിൽ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ആർഎസ്എസ് അജൻഡയാണ് പോലീസ് നടപ്പാക്കുന്നതെന്ന മുദ്രാവാക്യം വിളിച്ചാണ് എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്.
Discussion about this post