പുനൂര്‍: പൂനൂര് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പൂനൂര് ഏഴുവളപ്പില്‍ വെങ്ങളത്ത് അബ്ദുല്‍ ജലീലിന്റെ മകന് റയാന് മുഹമ്മദ്(11) മരണപ്പെട്ടു.
സുഹൃത്തിനോടൊപ്പം പൂനൂര് പുഴയില്‍ മഠത്തുംപൊയില്‍ തട്ടഞ്ചേരി ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. റിയാസും സുഹൃത്തും ഒഴുക്കില്‍പ്പെടുകയായിരുന്നു. സുഹൃത്ത് രക്ഷപ്പെട്ടു. നാട്ടുകാര്‍ റയാനെ പുഴയില്‍ നിന്നും
കരക്കെത്തിച്ച് പൂനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post