ചേമഞ്ചേരി : പൂക്കാട് കലാലയത്തിന്റെ വാർഷികാഘോഷ പരിപാടിയായ ‘ആവണിപ്പൂവരങ്ങ്’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമാപന സമ്മേളനം പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു. കലാലയം വൈസ് പ്രസിഡണ്ട് ശിവദാസ് കാരോളി അധ്യക്ഷത വഹിച്ചു. അഭിനയ ശിരോമണി രാജരത്നം പിള്ള സ്മാരക എന്റോവ്മെന്റ് ജെ
ആർ അനുവിന്ദയ്ക്ക് നാട്യാചാര്യൻ പി ജി ജനാർദ്ദനൻ സമ്മാനിച്ചു. എന്റോവ്മെന്റ് പി.പി ഹരിദാസൻ കൈമാറി. വിനീത മണാട്ട്, എ എസ് ഷമീർ എന്നിവർ ആശംസകൾ നേർന്നു. ശശികുമാർ പാലക്കൽ സ്വാഗതവും കെ പി ഉണ്ണി ഗോപാലൻ നന്ദിയും പറഞ്ഞു. അഡ്വ. കെ അശോകന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Discussion about this post