കൊയിലാണ്ടി: ദേശീയ പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. തിരുവങ്ങൂർ പൊയിൽക്കാവ് എന്നിവിടങ്ങളിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്. ഇന്നു പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരംമുറിഞ്ഞ് വീണത്.

പൂക്കാട് ഓടിക്കൊണ്ടിരിക്കുന്ന കാറിനു മീതെ മരം വീണെങ്കിലും ആർക്കും പരിക്കില്ല.

കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷാ സേനയെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. മണിക്കൂറുകളോളമാണ് ഗതാഗത തടസം അനുഭവപ്പെട്ടത്.
Discussion about this post