കൊല്ലം: കുന്നിക്കോട് കോക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തിൽ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡണ്ടാണ് കൊല്ലപ്പെട്ട മനോജ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

കഴുത്തിൽ മാരകമായ മുറിവേൽപ്പിക്കുകയും കൈ വിരലുകൾ അറുത്തു മാറ്റുകയും ചെയ്‌ത നിലയിലാണ് മനോജിനെ കണ്ടെത്തിയത്. റോഡിൽ ഉപേക്ഷിക്കപ്പെട്ട മനോജിനെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, മനോജിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്നും മനോജിനെ കൊന്നത് കോൺഗ്രസുകാരാണെന്നും കെ ബി ഗണേശ് കുമാർ എം എൽ എ ആരോപിച്ചു.
എന്നാൽ സംഭവുമായി കോൺഗ്രസിന് ബന്ധമില്ലെന്നും കൃത്യമായ അന്വേഷണം നടത്തി പ്രതികളെ എത്രയും പെട്ടെന്ന് പിടിക്കണമെന്നും കെ പി സി സി നിർവാഹക സമിതി അംഗം ജ്യോതി കുമാർ ചാമക്കാല ആവശ്യപ്പെട്ടു.





































Discussion about this post