ഭുവനേശ്വർ : ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിന് നേരെ വെടിയുതിർത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ. വാഹനത്തില്‍ നിന്ന് ഇറങ്ങുകയായിരുന്ന മന്ത്രിക്ക് നേരെ എ എസ് ഐ ഗോപാല്‍ ദാസാണ് വെടിയുതിര്‍ത്തത്. അതേസമയം വെടിവയ്പിന്
പിന്നിലെ കാരണം വ്യക്തമല്ല. മന്ത്രി കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗോപാല്‍ ദാസ് നാലോ അഞ്ചോ തവണ വെടിയുതിര്‍ത്തു എന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. എ എസ് ഐ യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അതേസമയം, വെടിവയ്പിനെ തുടര്‍ന്ന്
ബി ജെ ഡി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നബ കിഷോര്‍ ദാസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന റിപ്പോര്‍ട്ട്.
Discussion about this post