കണ്ണൂർ : കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് നേരെ ആക്രമണം. കണ്ണപുരം സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ, എം വി ജയചന്ദ്രന്റെ കാറാണ് ആക്രമിച്ചത്. കാറിന്റെ ചില്ലുകൾ അക്രമിസംഘം എറിഞ്ഞു തകർത്തു.പാപ്പിനിശ്ശേരി കോലത്ത് വയലിലിലെ വീട്ടിൽ നിർത്തിയിട്ട വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ വളപട്ടണം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post