തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. ഇന്റലിജൻസ് ഐജി ഹർഷിത അത്തല്ലൂരിയെ തിരുവനന്തപുരം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി.
ട്രെയ്നിങ് ഐജിയായ കെ. സേതുരാമനെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു.ക്രൈംബ്രാഞ്ച് ഐജിയായിരുന്ന കെ.പി. ഫിലിപ്പിനെയാണ് പൊലീസ് അക്കാദമി ട്രെയിനിങ് ഐജിയായി നിയമിച്ചിരിക്കുന്നത്.
Discussion about this post