പയ്യോളി: കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ് റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ ടൂർണ്ണമെൻ്റ് പയ്യോളി സർക്കിൾ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു ഉദ്ഘാടനം ചെയ്തു. സുധീഷ് വള്ളിയാട് അധ്യക്ഷത വഹിച്ചു.
സിറ്റി റൂറലിലെ പത്തോളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. പോലീസുകാരുടെ ജോലി ഭാരത്തിനിടയിലെ മാനസികോല്ലാസത്തിനു വേണ്ടിയാണ് ഇത്തരം കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. വളരെ ആവേശത്തോടെയാണ് ജില്ലയിലെ പോലീസുദ്യോഗസ്ഥർ മത്സരത്തിൽ പങ്കെടുക്കുന്നത്. കെ പി ഒ എ വൈസ് പ്രസിഡണ്ട് യൂസഫ്, റിഥേഷ് വടകര പ്രസംഗിച്ചു.
Discussion about this post