കൊയിലാണ്ടി: സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ പഠനോപകരണങ്ങളും വൻ വിലക്കിഴിവോടെ, ഒരു കുടക്കീഴിലൊരുക്കി കൊയിലാണ്ടി പോലീസ് സൊസൈറ്റിയുടെ സഹകരണ സ്കൂൾ ബസാർ. കൊയിലാണ്ടി അരയൻകാവ് റോഡിലുള്ള പോലീസ് സൊസൈറ്റി കോൺഫറൻസ് ഹാളിലാണ് സ്കൂൾ ബസാർ ഒരുക്കിയിരിക്കുന്നത്.
രണ്ട് മാസം വരെ നീണ്ടുനിൽക്കുന്ന മേള വടകര ഡി വൈ എസ് പി ആർ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റാർ പി രജിത ആദ്യ വിൽപ്പന നിർവ്വഹിച്ചു.
പോലീസ് സൊസൈറ്റി പ്രസിഡൻ്റ് വി പി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ഐ പി എൻ സുനിൽകുമാർ, കേരള പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം എ രഘുനാഥ് പ്രസംഗിച്ചു. സംഘം വൈസ് പ്രസിഡണ്ട് ഇ പി ശിവാനന്ദൻ സ്വാഗതവും സെക്രട്ടറി എം കെ ബീന നന്ദിയും പറഞ്ഞു.
പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ പൊതുവിപണിയേക്കാൾ 50 ശതമാനം വരെ വിലക്കുറവിലാണ് ബസാറിൽ ലഭ്യമാവുക. പോലീസ് ഉദ്യോഗസ്ഥർക്ക് സ്കൂൾ ബസാറിൽ നിന്ന് പഠനോപകരണങ്ങൾ വാങ്ങുന്നതിന് 5000 രൂപ വരെ പലിശരഹിത വായ്പയും നൽകുന്നുണ്ട്.
Discussion about this post