വടകര (കോഴിക്കോട്) ∙ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ മോഷണക്കേസ് പ്രതി ഉത്തർപ്രദേശ് സ്വദേശി നൂർ ഹസൻ (26) പൊലീസ് പിടിയിലായി. മന്തരത്തൂരിലെ പനയുമ്മലിലെ താമസസ്ഥലത്തു വച്ച് ഞായറാഴ്ച രാത്രി 11ഓടെ വടകര പൊലീസിന്റെ സഹായത്തോടെ ഹരിയാനയിൽ നിന്നെത്തിയ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പൊലീസിനെ കണ്ട് മലയുടെ മുകളിലേക്ക് ക്ഷപ്പെട്ട പ്രതി, രാത്രി താമസസ്ഥലത്ത് എത്തുകയായിരുന്നു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയയിൽ ഹാജരാക്കി വാറന്റിൽ പ്രതിയെ വാങ്ങിയ പൊലീസ്, തിങ്കളാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോകും. അതുവരെ പൊലീസ് സ്റ്റേഷനിൽ താമസിപ്പിച്ചിരിക്കുകയാണ്. വൈദ്യപരിശോധനയും നടത്തി. തോടന്നൂരിൽ പാനിപൂരി വിൽപന നടത്തിയിരുന്ന നൂർ, നിർമാണ തൊഴിൽ ചെയ്തു വരികയായിരുന്നു. നിരവധി മോഷണക്കേസുകളാണ് ഇയാളുടെ പേരിൽ ഉള്ളതെന്ന് പൊലീസ് പറഞ്ഞു.
കുറച്ചു കാലമായി പയനുമ്മലിലെ കെട്ടിടത്തിൽ ഭാര്യയ്ക്കും കുട്ടിക്കും ഒപ്പം താമസിക്കുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയാണ് ഹരിയാന പൊലീസ് എത്തിയത്. മഴയെ അവഗണിച്ച് മലയിൽ ഒളിച്ചു കഴി പ്രതി പൊലീസ് പോയെന്ന് കരുതിയാണ് രാത്രി താമസസ്ഥലത്ത് എത്തിയത്. കുടുംബത്തെ നാട്ടിൽ എത്തിക്കുന്നതിനുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്.
Discussion about this post