പത്തനംതിട്ട : പത്തനംതിട്ടയിൽ അഭിഭാഷകയായ കോൺഗ്രസ് വനിത നേതാവിനെതിരെ സാമ്പത്തിക തട്ടിപ്പിന് പൊലീസ് കേസ്. ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളി ഡിവിഷനിലെ സ്ഥാനാർത്ഥിയായിരുന്ന വിബിത ബാബുവിനെതിരെയാണ് കേസ്. പല
തവണയായി 14,16,294 രൂപ വാങ്ങിയ ശേഷം തിരികെ നൽകിയെല്ലെന്ന് കാണിച്ച് കടുത്തുരുത്തി സ്വദേശിയായ മാത്യു സെബാസ്റ്റ്യനാണ് പരാതി നൽകിയത്. വിബിതയുടെ അച്ഛൻ ബാബു തോമസിനെയും പ്രതി ചേർത്താണ് എഫ്ഐആർ. വിബിതയുടെയും ബാബുവിന്റെയും അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നൽകിയത്. തിരുവല്ല പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
Discussion about this post