കൊയിലാണ്ടി: പുതുവർഷാഘോഷങ്ങൾക്ക് കടിഞ്ഞാണിടാൻ പോലീസ് രംഗത്ത്. ആഘോഷം അതിര് കടന്നാൽ പോലീസിൻ്റെ പിടിവീഴും. ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട് തീരത്തും, കൊല്ലം പാറപ്പള്ളി കടപ്പുറത്തും, കൊയിലാണ്ടി ടൗണിലും പോലീസ് പിക്കറ്റ് ഏർപ്പെടുത്തും. ഉൾപ്രദേശങ്ങളിൽ മഫ്ടിയിൽ പോലീസുകാർ റോന്ത് ചുറ്റും. ഇതിനായി 70 ഓളം പോലീസുകാരെ പ്രത്യേകമായി നിയമിക്കും.
പെട്രോളിംഗ് ശക്തമാക്കും. പ്രധാന കേന്ദ്രങ്ങളിലും മറ്റും ബൈക്ക് പോലീസ് റോന്ത് ചുറ്റും. സി ഐ എൻ സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐമാരായ എം എൻ അനൂപ് അരവിന്ദ്, രഘു സൂരജ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും പോലീസ് രംഗത്തുണ്ടാവുക. രാത്രി 11 മണിക്ക് ഹോട്ടലുകൾഅടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Discussion about this post