പയ്യന്നൂര്‍ : ട്യൂഷന്‍ സെന്‍ററിൽ പഠനത്തിനെത്തിയ പതിമൂന്നുകാരിയെ അധ്യാപകന്‍ പീഡനത്തിനിരയാക്കിയതായി പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരേ പോക്സോ കേസ് ചുമത്തി. സംഭവം പുറത്തായതോടെ അധ്യാപകന്‍ ഒളിവില്‍ പോയിരിക്കുകയാണ്.പയ്യന്നൂര്‍ കേളോത്തെ വീട്ടില്‍ വച്ച് നടത്തുന്ന ട്യൂഷന്‍ സെന്‍ററൽ വച്ചാണ് ട്യൂഷന്‍ അധ്യാപകനായ മനോജ് കല്ലേത്ത് ആണ് കുട്ടിക്കെതിരേ ലൈംഗീക അതിക്രമം നടത്തിയത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മുപ്പതാം തീയതി ട്യൂഷന്‍ സെന്ററിലെത്തിയ വിദ്യാര്‍ഥിയെ ഇയാള്‍ സമീപത്തെ മുറിയിലേക്ക് വലിച്ചു കൊണ്ടുപോയി ബലാത്സംഗത്തിന് മുതിരുകയുമായിരുന്നെന്നാണ് പരാതി.നേരത്തെ സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്യുകയും നഗ്ന ഫോട്ടോ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. നിരന്തരം ലൈംഗീകാതിക്രമം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്.തുടര്‍ന്നാണ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.





































Discussion about this post