പത്തനംതിട്ട: പോക്സോ കേസില്‍ വൈദികനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടല്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സണ്‍ ജോണ്‍ ആണ് പിടിയിലായത്.കൗണ്‍സിലിംഗിന് വേണ്ടി എത്തിയ പെണ്‍കുട്ടിയെ വൈദികന് ലൈംഗികമായി അതിക്രമിച്ചെന്നാണ് പരാതി.
പെണ്‍കുട്ടിയുടെ അധ്യാപിക നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 17 വയസ് പ്രായമുള്ള പെണ്‍കുട്ടിയ്ക്ക് നേരെയാണ് വൈദികന്റെ അതിക്രമം.ഇന്ന പുലര്‍ച്ചെ പത്തനംതിട്ട വനിതാ പൊലീസാണ് വൈദികനെ കസ്റ്റഡിയില്‍ എടുത്തത്. വൈദികന്റെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു.
Discussion about this post