കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും. കുറ്റ്യാടി നരിപ്പറ്റ ഉള്ളിയോറ ലക്ഷം വീട് കോളനിയിൽ സന്തോഷി (50) നെയാണ്
കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി പി അനിൽ ശിക്ഷച്ചത്. പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വകുപ്പുകൾ അനുസരിച്ചാണ് ശിക്ഷ.
2017 മുതൽ 19 വരെയുള്ള കാലയളവിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആളില്ലാത്ത സമയത്ത് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.പിന്നീട് ചിൽഡ്രൻസ് ഹോമിലെ കൗൺസിലിങ്ങിന് ഇടയിലാണ് കുട്ടി പീഡന വിവരം പുറത്തു പറയുന്നത്. കുറ്റ്യാടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ എൻ സുനിൽകുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ പി ജതിൻ കോടതിയിൽ ഹാജരായി.
Discussion about this post