പയ്യോളി: വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയം കവിയരങ്ങ് സംഘടിപ്പിച്ചു. വൈകീട്ട് ഗ്രന്ഥാലയ ഹാളിൽ നടന്ന കവിയരങ്ങ് പ്രശസ്ത യുവകവി ഷാജി കൊന്നോളി ഉദ്ഘാടനം ചെയ്തു. യജുൽ ധനുഷ് അദ്ധ്യക്ഷത വഹിച്ചു.

എം ടി രമേശ്, ബിജു പുത്തുക്കാട്, ബൈജു ഇരിങ്ങൽ, പ്രണവ് കളരിപ്പടി, മിഥുന ഇരിങ്ങൽ, മൂന്നാം ക്ലാസുകാരി ടി വി ഓഷിയ തുടങ്ങിയ യുവകവികൾ കാവ്യസന്ധ്യയിൽ സ്വന്തം കവിതകൾ അവതരിപ്പിച്ചു.
എം ടി അശ്വന്ത് സ്വാഗതവും ഒ എൻ സുജീഷ് നന്ദിയും പറഞ്ഞു.


Discussion about this post