കാരയാട്: യുവ കവയത്രി ശരണ്യ ആനപൊയിലിനെ ഡി വൈ എഫ് ഐ കാരയാട് മേഖല കമ്മിറ്റി സ്നേഹാദരം നൽകി. അധ്യാപക അവാർഡ് ജേതാവും കവിയുമായ ഡോ. പി കെ ഷാജി സ്നേഹാദരം ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ മേഖല ട്രഷറർ അനുമോദ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡണ്ട് സതീഷ് ബാബു, ഡി വൈ എഫ് ഐ മുൻ ജില്ലാ കമ്മിറ്റി അംഗം വി എം ഉണ്ണി, ഡി വൈ എഫ് ഐ മുൻ ബ്ലോക്ക് കമ്മിറ്റി അംഗം സി എം ഷിജു പ്രസംഗിച്ചു. മേഖല സെക്രട്ടറി കെ അബിനീഷ് സ്വാഗതവും നന്ദന എസ് പ്രസാദ് നന്ദിയും പറഞ്ഞു. സ്നേഹാദരം ഏറ്റുവാങ്ങിയ യുവകവയത്രി ശരണ്യ ആനപൊയിൽ മറുമൊഴി പ്രസംഗം നടത്തി.

Discussion about this post